എന്ത് കൊണ്ട് ഒന്നിലധികം ഖുർആൻ നിലവിലുണ്ടായി അല്ലെങ്കിൽ അത് സത്യമാണോ എന്ന് അന്വേഷിക്കുന്ന ഒരു വിശ്വാസി ആദ്യം ചെന്നെത്തുന്നത് താഴെ കൊടുത്തിരിക്കുന്ന ഹദീസിലാണ്.
സ്വഹാബികൾ പരസ്‌പരം ഓതിയ ഖുർആൻ വചനങ്ങളിൽ വിത്യാസം ഉണ്ടായപ്പോൾ അവർ എല്ലാവരും തങ്ങൾ ഓതിയ രീതിയാണ് ശരിയെന്നും പ്രവാചകനിൽ നിന്നും തങ്ങൾ കേട്ടത് ഇങ്ങനെയാണെന്നും ഒക്കെയുള്ള തർക്കങ്ങളുണ്ടായി. അങ്ങനെ അവർ പ്രവാചകന്റെ അടുത്ത് ചെന്ന് രണ്ടു രീതിയും ഓതി കേൾപ്പിച്ചപ്പോൾ പ്രവാചകൻ രണ്ടും ശരിയാണെന്നു പറഞ്ഞു. എന്നിട്ട് പറഞ്ഞു "ഖുർആൻ എനിക്ക് ഏഴു രീതിയിൽ അവതരിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ നിങ്ങൾക്ക് എളുപ്പമുള്ള രീതിയിൽ ഊതിക്കൊള്ളുക". (ബുഖാരി 6.61.514)
പ്രവാചകന്റെ അപേക്ഷ പ്രകാരം ജിബ്‌രീൽ ഏഴു രീതിയിൽ പ്രവാചകന് ഖുർആൻ നൽകിയതാണെന്ന് മറ്റൊരു ഹദീസിലും കാണാം. (ബുഖാരി 6.61.513)
അറബികളുടെ ഏഴു ഗോത്രഭാഷകളിലാണ് (അറബി തന്നെ) ഖുർആൻ അവതരിച്ചതെന്നു മറ്റു ഹദീസുകളിൽ കാണുവാൻ സാധിക്കും.
ഈ ഹദീസുകൾ വായിക്കുന്ന ഒരു വിശ്വാസി ഇതാണ് ഇന്ന് ഒന്നിലധികം ഖുർആൻ ഉള്ളതിന്റെ കാരണമെന്ന് തെറ്റിദ്ധരിച്ചേക്കാവുന്നതാണ്.
എന്നാൽ പ്രവാചകന്റെ മരണശേഷം പലരും ഇത് പോലെ പല രീതിയിൽ ഖുർആൻ ഓതുന്നത് കൊണ്ടും പലരുടെയും കയ്യിൽ പല വിധത്തിലുള്ള മുസ്ഹഫുകൾ ഉണ്ടായിരുന്നത് കൊണ്ടും അത് പല തർക്കങ്ങൾക്ക് വഴി വെച്ചത് കൊണ്ടും മൂന്നാം ഖലീഫയായ ഉസ്മാന്റെ നേതൃത്വത്തിൽ അതിനേ ഒന്നാക്കി മാറ്റി. സ്വഹാബികൾ തമ്മിൽ തർക്കമുള്ള വചനങ്ങളിൽ ഖുറൈശികളുടെ നാട്ടു ഭാഷയിൽ അവതരിച്ച രീതി തിരഞ്ഞെടുത്തു. എന്നിട്ട് ഈ പുതിയ കോപ്പി എല്ലാ മുസ്ലിം നാടുകളിലേക്കും അയച്ചു കൊടുക്കുകയും മറ്റുള്ളവ കത്തിക്കുകയും ചെയ്തു. (ബുഖാരി 6.61.510)
ഇതിൽ നിന്നും രണ്ടു കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്
1. പ്രവാചകന്റെ കാലത്തും ഒന്നിലധികം ഖുർആനുകൾ അഥവാ മുസ്ഹഫുകൾ നിലനിന്നിരുന്നു.
2. ഖലീഫമാരുടെ കാലത്തും ഒന്നിലധികം ഖുർആനുകൾ നിലനിന്നിരുന്നു.
ഇത്രയും ഒക്കെ മനസ്സിലാകുന്ന ഒരു വിശ്വാസിക്ക് ഇപ്പോൾ ഒന്നിലധികം ഖുർആൻ ഉണ്ടെന്ന സത്യാവസ്ഥ മനസ്സിലാക്കുമ്പോൾ മുൻപത്തെ അത്രയും ബുദ്ധിമുട്ട് ഇനി അനുഭവപ്പെടുമെന്ന് തോന്നുന്നില്ല.
ഇനി ഉസ്മാൻ ഖലീഫ തയ്യാറാക്കിയ ഖുർആനിൽ പ്രവാചകന് അവതരിച്ച ഖുർആൻ മുഴുവനും ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം അതിനേ കുറിച്ച് കൂടി പറഞ്ഞതിന് ശേഷം ഇന്ന് കാണുന്ന ഒന്നിലധികം ഖുർആനിന്റെ ഉൽഭവത്തെ കുറിച്ച് പറയുന്നതാണ് ഉത്തമം. അതിനെ കുറിച്ച് ഇവിടെ വായിക്കാവുന്നതാണ്

No comments:
Post a Comment