ഖുർആൻ ഒന്ന് മാത്രമേ ഉള്ളു എന്നും ലോകത്തിലെ ഏതു ഖുർആൻ എടുത്തു നോക്കിയാലും ഒരു വള്ളി പുള്ളി വിത്യാസം പോലും കാണില്ല എന്ന് മാത്രം കേട്ട് ജീവിച്ചവരാണ് ഭൂരിഭാഗം മുസ്ലിങ്ങളും.
അവരിലൊരാളാണ് നിങ്ങളെങ്കിൽ ഹഫ്‌സ് എന്നും വർശ് എന്നും പേരിൽ രണ്ടു ഖുർആൻ നിലവിലില്ല എന്നും ലേഖകന് തെറ്റുപറ്റിയതാണ് എന്നുമുള്ള മുൻവിധിയോട് കൂടിയുമായും ഇത് വായിക്കുക.
അത് കൊണ്ട് തന്നെ ആദ്യം അത്തരത്തിൽ രണ്ടു ഖുർആൻ നിലവിലുണ്ടോ എന്നതിനുള്ള തെളിവുകൾ എന്തെല്ലാമാണെന്ന് നോക്കാം.
സൗദിയിലെ ഗ്രാൻഡ് മുഫ്‌തി ആയിരുന്ന ഇബ്ൻ ബാസിന്റെ ഫത്വ ചുവടെ ചേർക്കുന്നു.
http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=1047&PageNo=1&BookID=7
വർശ് എന്ന ഖുർആനും ഹഫ്‌സ് പോലെ തന്നെ ആധികാരികം ആണെന്നാണ് അദ്ദേഹം ഫത്വയിൽ പറയുന്നത്.
സലഫീ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഇബ്ൻ തയ്മിയ പറഞ്ഞിരിക്കുന്നത് ചുവടെ ചേർത്തിട്ടുണ്ട്.
അബു അമറിന്റെ (ഹഫ്‌സിനും വർഷിനും പുറമെയുള്ള മുസ്ഹഫ്) പാരായണ രീതിയിൽ ഒരു ഭാഗവും നാഫിയുടെ(വർശ്) പാരായണ രീതിയിൽ ഒരു ഭാഗവും ചേർത്ത് ഖുർആൻ ഖുർആൻ ഓതുന്നത് അനുവദനീയമാണ്. (മജ്‌മൂ ഫതാവാ ഇബ്ൻ തയ്മിയ്യ 22/445)
ഇമാം ഷാഫിയുടെ ശിഷ്യനും രണ്ടാം ഷാഫി എന്നറയിപ്പെടുന്ന ഇമാം നവവിയും അദ്ദേഹത്തിൻറെ അൽ മജ്മൂ ശർഹൽ മുഹദ്ദബ് (3/ 392 ) എന്ന ഗ്രന്ധത്തിലും ഇത് പോലുള്ള വായനാ രീതിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഖുർആനിന്റെ ചരിത്രമോ തഫ്സീറുകളോ വായിക്കുന്നവർക്ക് ഇതിനെ കുറിച്ച് ധാരാളമായി വായിക്കാൻ ലഭിക്കുന്നതാണ്. ചുരുക്കത്തിൽ ഖുർആനിന് അംഗീകരിക്കപ്പെട്ട 10 ഓളം വായനാ രീതികളുണ്ട്, അഥവാ മുസ്ഹഫുകളുണ്ട്.
സൗദിയിലെ കിംഗ് ഫഹദ് ഖുർആൻ പ്രിൻറിംഗ് കോംപ്ലക്സിൽ നിന്നും ഹഫ്‌സും വർഷും അദ്ദൂരിയും ഉൾപ്പടെ മൂന്നു തരം ഖുർആൻ പ്രിൻറ് ചെയ്യുന്നുണ്ട്. അതിനേ കുറിച്ച അവരുടെ ആധികാരിക വെബ്‌സൈറ്റിയിൽ വായിക്കാവുന്നതാണ്.
http://qurancomplex.gov.sa/Display.asp?section=5&l=eng&f=faqs_eng002.htm&trans=
ഇതിൽ രണ്ടെണ്ണം മാത്രമാണ് ഇന്ന് കൂടുതലായും ഉപയോഗത്തിലുള്ളത്, അതിൽ തന്നെ ധാരാളമായി ഉപയോഗത്തിലുള്ളത് ഹഫ്‌സ് എന്ന മുസ്ഹഫ് ആണ്. ഇതേ കാരണം കൊണ്ടാണ് ഒരു സാധാരണ വിശ്വാസി ഇതിനെ കുറിച്ച് അജ്ഞനായിരിക്കുന്നത്.
ഈ രണ്ടു ഖുർആനുകൾ താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യുവാൻ ലഭിക്കും.
ഹഫ്സ് https://drive.google.com/open?id=1HwVywFaYSaXqGh4mrCywq23GlRG0bVs1
വർശ് https://drive.google.com/open?id=1ufeSt9UXadCBIrn-EKaYPnsezv7i3YSW
ഈ മുസ്ഹഫുകൾ വാങ്ങുവാൻ ആഗ്രമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റുകളിൽ നിന്നും വാങ്ങാവുന്നതാണ്.
http://www.easyquranstore.com/tajweed-quran-in-other-narrations-rewayat/
http://daralsalam.com/en/Books/ListQuran?n=2
https://dar-us-salam.com/quran/mushaf-tajweed/qt07-tajweed-quran-warsh-reading-large-hb.html
ഹഫ്‌സും വർഷും എന്ന രണ്ടു മുസ്ഹഫുകൾ ഉണ്ടെന്നതിനുള്ള തെളിവുകൾ മുകളിൽ കൊടുത്തത് മതിയാകുമെന്ന് വിശ്വസിക്കുന്നു.
ഇനി എന്ത് കൊണ്ട് ഇത്തരം മുസ്ഹഫുകൾ നിലവിൽ വന്നു എന്ന് അടുത്ത ഭാഗത്തിൽ വിശദീകരിക്കാം.

No comments:
Post a Comment