പ്രവാചകന്റെ ജീവിച്ചിരിക്കുമ്പോൾ ഖുർആൻ പുസ്തകരൂപത്തിലോ അല്ലെങ്കിൽ ഒരുമിച്ച് ക്രോഡീകരിക്കുകയോ ചെയ്തിരുന്നില്ല എന്നും ഒന്നാം ഖലീഫയുടെ കാലത്താണ് ഖുർആൻ ആദ്യമായി ക്രോഡീകരിച്ചതെന്നും, ഒന്നാം ഭാഗത്തിലും
മൂന്നാം ഖലീഫയായ ഉസ്മാന്റെ കാലത്തു പല ഏഴു ഗോത്രഭാഷകളിലായിരുന്ന ഖുർആനിനെ പിന്നീട് വീണ്ടും ഒന്നാക്കിയതും ബാക്കിയുള്ളവ കത്തിച്ചതിനെ കുറിച്ച് മൂന്നാം ഭാഗത്തിലും
പ്രവാചകന് ലഭിച്ച ഖുർആൻ പൂർണ്ണമായി ഇന്ന് നിലനിൽക്കുന്നില്ല എന്നതിനുള്ള തെളിവുകൾ നാലാം ഭാഗത്തിലും
ഇന്നും വ്യത്യസ്തങ്ങളായ ഒന്നിലധികം ഖുർആൻ നിലനിൽക്കുന്നുണ്ട് എന്നതിനുള്ള തെളിവുകൾ രണ്ടാം ഭാഗത്തിലും വിവരിക്കുകയുണ്ടായി.
ഇനി ഇന്ന് ഒന്നിലധികം ഖുർആൻ നിലനിൽക്കുന്നതിന്റെ കാരണം താഴെ വിവരിക്കാം.
ഉസ്മാൻ ഖലീഫയുടെ ഖുർആനിൽ വള്ളിയോ പുള്ളിയോ കുത്തോ ആയത്തുകളെ വേർതിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന അടയാളങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതിന്റെ കോപ്പികൾ എന്ന് വിശ്വസിക്കപ്പെടുന്ന ഖുർആൻ പൂർണ്ണമായും അല്ലെങ്കിലും അധികവും ഇന്നും തുർക്കിയിലെ ഒരു പള്ളിയിലും ഉസ്‌ബെക്കിസ്ഥാനിലെ ഒരു പള്ളിയിലും ലഭ്യമാണ്. അതിന്റെ ചിത്രമാണ് ചുവടെ.
ഖുർആനിലെ 7 ആമത്തെ സൂറത്തിലെ 86-87 വചനങ്ങളാണ് മുകളിലെ ചിത്രത്തിൽ. ഇന്നും നാം കാണുന്ന ഖുർആനും ഉസ്മാൻ ഖലീഫയുടെ കാലത്തെ ഖുർആനും തമ്മിലുള്ള അന്തരം മനസ്സിലാക്കുവാൻ കൂടുതൽ വിശദീകരിക്കണം എന്ന് തോന്നുന്നില്ല.
ഈ കാണുന്ന ഖുർആനിൽ പിൻകാലത്ത് കുത്തും വള്ളിയും പുള്ളിയും എല്ലാം ചേർക്കപ്പെടുകയാണുണ്ടായത്.
അങ്ങനെ പലരും പല രീതിയിൽ ചേർത്ത് എഴുതിയ ഖുർആനിനെ പണ്ഡിതന്മാർ ഏഴാം നൂറ്റാണ്ടിലോ അതിനു ശേഷമോ ക്രോഡീകരിച്ചു അതിൽ 7 എണ്ണത്തിനെ ആധികാരികം എന്ന് തീരുമാനിച്ചു.
ഇനി ഈ ഓരോ ഖുർആനും വീണ്ടും ഹർഫുകൾ ചേർത്തു രണ്ടു രീതിയിൽ വായിക്കുവാൻ സാധിക്കുന്നതായിരുന്നു. അങ്ങനെ ആകെ 14 ഖുർആനുകൾ അഥവാ മുസ്ഹഫുകൾ ഇന്ന് ആധികാരികമാണെന്നാണ് ഇസ്‌ലാമിക പണ്ഡിതന്മാർ വിശ്വസിക്കുന്നത്. ആ മുസ്ഹഫുകളുടെ വിവരങ്ങളാണ് താഴെ കൊടുത്തരിക്കുന്നത്.
https://islamqa.info/en/5142
https://en.wikipedia.org/wiki/Qira%27at
http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=1047&PageNo=1&BookID=7
http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=1045&PageNo=1&BookID=7
ഖുർആനുകൾ അല്ലെങ്കിൽ മുസ്ഹഫുകൾ അവയുടെ വായനരീതിയുടെ ഉടമസ്ഥനായ പണ്ഡിതൻറെ പേരിലാണ് അറിയപ്പെടുന്നത്. അത് കൊണ്ടാണ് ഹഫ്‌സ് എന്നും വർശ് എന്നും ചുരുക്കി വിളിക്കുന്നത്.
ഇതിൽ വർശും ഖാലൂനും തമ്മിൽ വായന രീതിയിൽ മാത്രമേ വിത്യാസമുള്ളൂ. രണ്ടിന്റെയും കൈയെഴുതി പ്രതികൾ തമ്മിൽ വ്യത്യാസമൊന്നുമില്ല. രണ്ടിനും നാഫി ഇമാമിന്റെ രീതിയിലാണ് എഴുത്ത്.
അത് പോലെ തന്നെയാണ് മറ്റു മുസ്ഹഫുകളും.
ഇവിടെ വളരെ പ്രസക്തമായ ഒരു ചോദ്യം ബാക്കിയാണ്.
ഇന്ന് നമ്മുടെ കയ്യിലുള്ള ഖുർആൻ ആണ് യഥാർത്ഥ ഖുർആൻ എങ്കിൽ തുർക്കിയിലുള്ള ഖുർആനിൽ ഉള്ളത് ഏതാണ്?
അതല്ല, തുർക്കിയിലുള്ള ഖുർആൻ ആണ് യാഥാർത്ഥമെങ്കിൽ ഇന്ന് നമ്മുടെ കയ്യിലുള്ളത് എന്താണ്?
രണ്ടും ശെരിയാണെങ്കിൽ മനുഷ്യർ ഖുർആനിൽ കൈകടത്തി എന്ന് അംഗീകരിക്കേണ്ടി വരും. അല്ലാതെ രണ്ടു ഖുർആനുകൾ അഥവാ മുസ്ഹഫുകൾ ഉണ്ടാവുകയില്ല.
ഇനി തുർക്കിയിലെ ഖുർആൻ ആണ് ശെരിയായ ഖുർആൻ എങ്കിൽ അത് എങ്ങനെ വായിക്കണമെന്നോ ആയത്തുകൾ തമ്മിൽ എങ്ങനെ തിരിച്ചറിയണമെന്നോ ഇന്ന് നമുക്ക് ഒരു സൂചനയും ലഭ്യമല്ല. അത് എത്ര രീതിയിൽ വേണമെങ്കിലും വായിക്കാം ഓരോ വായനക്കും ഓരോ അർത്ഥമായിരിക്കും.
ഇനി ഇന്നത്തെ ഖുർആൻ ആണ് ശെരിയെങ്കിൽ ഈ പതിനാലു എണ്ണത്തിൽ ഏതു തിരഞ്ഞെടുക്കും എന്നതും ചോദ്യമാണ്.
അതിനായി കൂടുതലായി ഉപയോഗത്തിലുള്ള ഹഫ്‌സും വർഷും തമ്മിലുള്ള വ്യത്യാസങ്ങൾ ഖുർആനിന്റെ അർത്ഥത്തെ ബാധിക്കുമോ ഇല്ലയോ എന്നും അടുത്ത ഭാഗത്തിൽ വിശദീകരിക്കാം.

എഴുത്തു പ്രതി
|
വായന ശൈലി
|
ഇപ്പോൾ ഉപയോഗത്തിലുള്ള സ്ഥലം
|
നാഫി
|
വർശ്
|
അൾജീരിയ, മൊറോക്കോ, ടുണീഷ്യ, സുഡാനിലും
ആഫ്രിക്കയിലും
|
ഖാലൂൻ
|
ലിബിയ, ടുണീഷ്യ, ഖത്തറിലെ ചില ഭാഗങ്ങളിൽ
|
|
ഇബ്ൻ കസീർ
|
അൽ ബസ്സി
|
|
ഖുൻബുൽ
|
||
അബു അംറ് അൽ അലാ
|
അൽ ദൂരി
|
സുഡാനിലും ആഫ്രിക്കയിലും
|
അൽ സൂരി
|
||
ഇബ്ൻ അമീർ
|
ഹിഷാം
|
യെമെനിൽ
|
ഇബ്ൻ ദഖ്‌വാൻ
|
||
ഹംസ
|
ഖലഫ്
|
|
ഖല്ലാദ്
|
||
അൽ കിസാഇ
|
അൽ ദൂരി
|
|
അബുൽ ഹാരിസ്
|
||
അബു ബക്കർ അൽ ആസിം
|
ഹഫ്‌സ്
|
മുസ്ലിം ലോകത്ത് പൊതുവായി
|
ഇബ്ൻ അയ്യാശ്
|
https://islamqa.info/en/5142
https://en.wikipedia.org/wiki/Qira%27at
http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=1047&PageNo=1&BookID=7
http://www.alifta.net/Fatawa/FatawaChapters.aspx?languagename=en&View=Page&PageID=1045&PageNo=1&BookID=7
ഖുർആനുകൾ അല്ലെങ്കിൽ മുസ്ഹഫുകൾ അവയുടെ വായനരീതിയുടെ ഉടമസ്ഥനായ പണ്ഡിതൻറെ പേരിലാണ് അറിയപ്പെടുന്നത്. അത് കൊണ്ടാണ് ഹഫ്‌സ് എന്നും വർശ് എന്നും ചുരുക്കി വിളിക്കുന്നത്.
ഇതിൽ വർശും ഖാലൂനും തമ്മിൽ വായന രീതിയിൽ മാത്രമേ വിത്യാസമുള്ളൂ. രണ്ടിന്റെയും കൈയെഴുതി പ്രതികൾ തമ്മിൽ വ്യത്യാസമൊന്നുമില്ല. രണ്ടിനും നാഫി ഇമാമിന്റെ രീതിയിലാണ് എഴുത്ത്.
അത് പോലെ തന്നെയാണ് മറ്റു മുസ്ഹഫുകളും.
ഇവിടെ വളരെ പ്രസക്തമായ ഒരു ചോദ്യം ബാക്കിയാണ്.
ഇന്ന് നമ്മുടെ കയ്യിലുള്ള ഖുർആൻ ആണ് യഥാർത്ഥ ഖുർആൻ എങ്കിൽ തുർക്കിയിലുള്ള ഖുർആനിൽ ഉള്ളത് ഏതാണ്?
അതല്ല, തുർക്കിയിലുള്ള ഖുർആൻ ആണ് യാഥാർത്ഥമെങ്കിൽ ഇന്ന് നമ്മുടെ കയ്യിലുള്ളത് എന്താണ്?
രണ്ടും ശെരിയാണെങ്കിൽ മനുഷ്യർ ഖുർആനിൽ കൈകടത്തി എന്ന് അംഗീകരിക്കേണ്ടി വരും. അല്ലാതെ രണ്ടു ഖുർആനുകൾ അഥവാ മുസ്ഹഫുകൾ ഉണ്ടാവുകയില്ല.
ഇനി തുർക്കിയിലെ ഖുർആൻ ആണ് ശെരിയായ ഖുർആൻ എങ്കിൽ അത് എങ്ങനെ വായിക്കണമെന്നോ ആയത്തുകൾ തമ്മിൽ എങ്ങനെ തിരിച്ചറിയണമെന്നോ ഇന്ന് നമുക്ക് ഒരു സൂചനയും ലഭ്യമല്ല. അത് എത്ര രീതിയിൽ വേണമെങ്കിലും വായിക്കാം ഓരോ വായനക്കും ഓരോ അർത്ഥമായിരിക്കും.
ഇനി ഇന്നത്തെ ഖുർആൻ ആണ് ശെരിയെങ്കിൽ ഈ പതിനാലു എണ്ണത്തിൽ ഏതു തിരഞ്ഞെടുക്കും എന്നതും ചോദ്യമാണ്.
അതിനായി കൂടുതലായി ഉപയോഗത്തിലുള്ള ഹഫ്‌സും വർഷും തമ്മിലുള്ള വ്യത്യാസങ്ങൾ ഖുർആനിന്റെ അർത്ഥത്തെ ബാധിക്കുമോ ഇല്ലയോ എന്നും അടുത്ത ഭാഗത്തിൽ വിശദീകരിക്കാം.
No comments:
Post a Comment